Monday 5 August 2013

മഴ


മഴ കനത്തു നില്ക്കുന്ന ഇടവഴികൾ ഒരിക്കൽ എന്നെ ഭയപ്പെടുത്തിയിരുന്നു ..മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോൾ ,ഏകാന്തമായ ആ ഇടവഴികൾ പലപ്പോഴും ശബ്ദ മുഖരിതമാകും…എങ്ങനെയാണ് ഞാൻ ഒറ്റയ്ക്ക് ഈ വഴി കടന്നു പോകുക??പിന്നിലേക്ക് നോക്കിയാലും മുന്നിലേക്ക് നോക്കിയാലും എനിക്കൊരു ലക്ഷ്യ സ്ഥാനമില്ല……. അവളാണ് എന്നെ ഈ വഴിയിലൂടെ നടക്കാൻ പഠിപ്പിച്ചത്…മഴയുടെ ശബ്ദം സംഗീതമാണെന്ന് അവൾ എന്നെ പഠിപ്പിച്ചു…അന്നാദ്യമായി മഴ എനിക്ക് പ്രിയപ്പെട്ടതായി…പിന്നീടുള്ള മഴക്കാലം എനിക്ക് ഉത്സവമായിരുന്നു….മഴ പെയ്തൊഴിയും നേരം,തൊടിയിലെ മാവിൻചുവട്ടിൽ, പൊഴിഞ്ഞുവീണ മാമ്പഴങ്ങൾ പെറുക്കുവാൻ ഓടിപോകുമ്പോൾ, എന്തിനോ വേണ്ടി പെയ്തിറങ്ങിയ ചാറ്റൽ മഴ അവളെ ഈറൻ അണിയിച്ചിരുന്നു…മഴത്തുള്ളികളെ അവളിൽ നിന്നും തട്ടിമാറ്റൻ കഴിയാത്ത ഇളംകാറ്റിനോട് എനിയ്ക്ക് ദേഷ്യം തോന്നിയത് അന്നാണ് … കുയിലുകൾ പാടുന്ന തൊടിയിൽ ഇപ്പോഴും മഴപെയ്യുന്നുണ്ട്…..പക്ഷെ ഈ ഇടവഴിയിൽ ഞാൻ വീണ്ടും ഒറ്റയ്ക്കായി…ഒന്ന് തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ അവൾ പോയി….അവൾ കരഞ്ഞുവോ….?????അറിയില്ല……..മഴയിൽ നനഞ്ഞു കുതിരുമ്പോൾ കണ്ണുനീർ ഒഴുകുന്നത് അറിയുമോ???അല്ലെങ്കിലും അവൾ എന്തിനാണ് കരയുന്നത്???കരയെണ്ടത് ഞാനാണ്….കാരണം ഞാനാണ് ഈ വഴിയെ ഭയപ്പെട്ടിരുന്നത്…..

എങ്കിലും എൻറെ പ്രിയപ്പെട്ടവളോട് ഒരു ചോദ്യം മാത്രം…….”എന്നെങ്കിലും ഒരിക്കൽ നീ ഈ മഴയെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചിരുന്നുവോ????? ഇല്ലെങ്കിൽ നീ ഇനി സ്നേഹിക്കാൻ വിധിക്കപ്പെട്ടവൾ ആകും…കാരണം ഇ മഴത്തുള്ളികൾ എൻറെ കണ്ണുനീരാണ്……സ്നേഹിക്കുക നീ……….. മതിവരുവോളം…………………..”  

No comments:

Post a Comment