Thursday 8 August 2013

ഒരു പൊതിച്ചോറും,കുഞ്ഞുപെങ്ങളും ഒരു വലിയ പാഠവും

ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി….ജാലകത്തിനരികെ ഇരുന്നു ഞാൻ പുറത്തേക്കു നോക്കി, മനോഹരമായ കാഴ്ചകൾ…ട്രെയിൻ പതുക്കെ വേഗത്തിലായി..അവധിക്കാലം ചെലവഴിക്കാൻ വീട്ടുകാരോടൊപ്പം ഞാൻ ബംഗ്ലൂരിലേക്ക് പോകുകയാണ്..നാളെ, അതിരാവിലെ മാത്രമേ ഞാൻ അങ്ങ് എത്തുകയുള്ളൂ…കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മ, ഒരു പൊതി ചോറ് എൻറെ മുന്നിലേക്ക് എടുത്തു വച്ചു..എൻറെ രാത്രി ഭക്ഷണം.... വിശപ്പില്ലായിരുന്നുവെങ്കിലും അമ്മ നിർബന്ധിച്ചപ്പോൾ അല്പം കഴിക്കാമെന്ന് വച്ചു…എന്നാലും ഉച്ചയ്ക്ക് പൊതിഞ്ഞു കെട്ടിയ ഭക്ഷണം കണ്ടപ്പോൾ തന്നെ കൂട്ടുകാരോടൊപ്പം ഫാസ്റ്റ്ഫുഡ് റെസ്റ്റൊരെന്റ്കളിൽ സന്ധ്യാസമയങ്ങൾ ചെലവിടുന്ന എനിയ്ക്കു ദേഷ്യമാണ് വന്നത്… .”ഈ പഴകിയ ചോറ് നിങ്ങൾ തന്നെ തിന്നോളു ….അടുത്ത സ്റ്റേഷനിൽ നിന്നും ഞാൻ വല്ലതും വാങ്ങി കൊള്ളാം …….” എൻറെ ഈ പുഛ ഡയലോഗ് അമ്മയിൽ വല്യ ഭാവവ്യത്യാസം ഒന്നും ഉണ്ടാക്കിയില്ല….ദിവസേന ഇതൊക്കെ കേട്ട് അമ്മയ്ക്കിത് ശീലമായിരിക്കുന്നു….. ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി , അമ്മയും പെങ്ങളും കഴിച്ചു കഴിയാറായിരുന്നു …ആത്മാഭിമാനം കൈവിടാനൊക്കുമോ???? കഴിക്കുന്നില്ല………ഞാൻ പുറത്തേക്കു നോക്കി…സ്റ്റേഷനിലെ പ്ലാററ്ഫോമിനു അരികിലായി ഏകദേശം 5 വയസുള്ള ഒരു കൊച്ചു പെണ്‍കുട്ടി ഇരിക്കുന്നു… നല്ല പോലെ ക്ഷീണിച്ച മുഖം… അവൾ ഞങ്ങളെ തന്നെ നോക്കുകയായിരുന്നു   ഭക്ഷണം കഴിച്ച ശേഷം എൻറെ അനിയത്തി കൈ കഴുകാനായി എഴുന്നേറ്റു…ജാലകത്തിലൂടെ കൈ പുറത്തേയ്ക്കിട്ട് അവൾ കൈയിലെ എച്ചിൽ കഴുകുകയാണ് …ഞാൻ ആ കൊച്ചു പെണ്‍കുട്ടിയെ നോക്കി …എൻറെ പെങ്ങൾ കൈ കഴുകുമ്പോൾ താഴേക്ക് വീഴുന്ന ഓരോ ചോറും ആ പെണ്‍കുട്ടിയുടെ കണ്ണിൽ തെളിയുന്നത് ഞാൻ കണ്ടു ..അവളുടെ ആ മുഖത്ത് പട്ടിണിയുടെ നിഴലാട്ടം ഞാൻ കണ്ടു .. അവൾ വീണ്ടും നോക്കുകയാണ്… അവർ കഴിച്ചതിൻറെ ബാക്കി ചുരുട്ടി പുറത്തേക്കു കളയുന്നതും നോക്കി അവൾ ദയനീയമായി ഇരിയ്ക്കുന്നു .. ട്രെയിൻ നീങ്ങി തുടങ്ങാറായി … അമ്മ, കഴിച്ചതിന്റെ ബാകിയായ രണ്ടു പോതിയിലെ എച്ചിലുകളും പുറത്തേക്കെറിഞ്ഞു … അത് കണ്ട ആ പെണ്‍കുട്ടിയുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു …അവൾ നിറഞ്ഞ ചിരിയോടെ ഓടി അതിനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി … താഴെവീണ രണ്ടു പൊതിയും അവൾ എടുത്തു ..അത് പതുക്കെ തുറന്നു ..എൻറെ അമ്മയും അനിയത്തിയും കഴിച്ചതിന്റെ ബാകി …….!!!!!!!! അവൾ ആ രണ്ടു പൊതിയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഒരുമിച്ചാക്കി ….എന്നിട്ട് ആർത്തിയോടെ അത് കഴിച്ചു തുടങ്ങി ….മറ്റൊരാൾ കഴിച്ചതിന്റെ ബാകിയാണ് അവൾ കഴിക്കുന്നതെന്നു ഒരു നടുക്കത്തോടെ ഞാനോർത്തു ..അവൾ അത് ആസ്വദിച്ചു കഴിക്കുകയാണ് ….അതിനടുതെക്കായി ഒരു തെരുവ്പട്ടിയും വരുന്നു …അവൾ തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ആ പട്ടിക്കും പങ്കിട്ടു കൊടുത്തു …. വിശക്കുന്ന ഒരുവനെ ,മറ്റൊരാളിന്റെ വിശപ്പിന്റെ വില അറിയൂ എന്ന് പറയുന്നത് എത്ര സത്യമാണ് ??? അൽപനേരം മുൻപ് ഞാൻ നിരസിച്ച, എന്റെ അമ്മ ഉണ്ടാക്കിയ ഭക്ഷണം.....നടുക്കത്തോടെ ഞാൻ ഓർത്തു …അതും കൂടി അവൾക്കു നല്കിയാലോ ?????? ആ പൊതിച്ചോറും കൈയിലെടുത്തു നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഞാൻ പുറത്തേക്കു നോക്കി …എന്നാൽ അപ്പോഴേക്കും ആ പൊതിച്ചോറിൽ ഉണ്ടായിരുന്ന എച്ചിലും കഴിച്ചു വിശപ്പുമടക്കി ആ കുഞ്ഞു പെങ്ങളും തെരുവ് പട്ടിയും നടന്നകന്നിരുന്നു …..പോകുമ്പോൾ കഴിച്ചതിന്റെ ബാകിയായി കയ്യിലിരുന്ന എച്ചിലിൽ, ഒരു ചോറ് പോലും താഴേക്ക് കളയാതെ അവൾ കഴിക്കുകയായിരുന്നു…..

Monday 5 August 2013

മഴ


മഴ കനത്തു നില്ക്കുന്ന ഇടവഴികൾ ഒരിക്കൽ എന്നെ ഭയപ്പെടുത്തിയിരുന്നു ..മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോൾ ,ഏകാന്തമായ ആ ഇടവഴികൾ പലപ്പോഴും ശബ്ദ മുഖരിതമാകും…എങ്ങനെയാണ് ഞാൻ ഒറ്റയ്ക്ക് ഈ വഴി കടന്നു പോകുക??പിന്നിലേക്ക് നോക്കിയാലും മുന്നിലേക്ക് നോക്കിയാലും എനിക്കൊരു ലക്ഷ്യ സ്ഥാനമില്ല……. അവളാണ് എന്നെ ഈ വഴിയിലൂടെ നടക്കാൻ പഠിപ്പിച്ചത്…മഴയുടെ ശബ്ദം സംഗീതമാണെന്ന് അവൾ എന്നെ പഠിപ്പിച്ചു…അന്നാദ്യമായി മഴ എനിക്ക് പ്രിയപ്പെട്ടതായി…പിന്നീടുള്ള മഴക്കാലം എനിക്ക് ഉത്സവമായിരുന്നു….മഴ പെയ്തൊഴിയും നേരം,തൊടിയിലെ മാവിൻചുവട്ടിൽ, പൊഴിഞ്ഞുവീണ മാമ്പഴങ്ങൾ പെറുക്കുവാൻ ഓടിപോകുമ്പോൾ, എന്തിനോ വേണ്ടി പെയ്തിറങ്ങിയ ചാറ്റൽ മഴ അവളെ ഈറൻ അണിയിച്ചിരുന്നു…മഴത്തുള്ളികളെ അവളിൽ നിന്നും തട്ടിമാറ്റൻ കഴിയാത്ത ഇളംകാറ്റിനോട് എനിയ്ക്ക് ദേഷ്യം തോന്നിയത് അന്നാണ് … കുയിലുകൾ പാടുന്ന തൊടിയിൽ ഇപ്പോഴും മഴപെയ്യുന്നുണ്ട്…..പക്ഷെ ഈ ഇടവഴിയിൽ ഞാൻ വീണ്ടും ഒറ്റയ്ക്കായി…ഒന്ന് തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ അവൾ പോയി….അവൾ കരഞ്ഞുവോ….?????അറിയില്ല……..മഴയിൽ നനഞ്ഞു കുതിരുമ്പോൾ കണ്ണുനീർ ഒഴുകുന്നത് അറിയുമോ???അല്ലെങ്കിലും അവൾ എന്തിനാണ് കരയുന്നത്???കരയെണ്ടത് ഞാനാണ്….കാരണം ഞാനാണ് ഈ വഴിയെ ഭയപ്പെട്ടിരുന്നത്…..

എങ്കിലും എൻറെ പ്രിയപ്പെട്ടവളോട് ഒരു ചോദ്യം മാത്രം…….”എന്നെങ്കിലും ഒരിക്കൽ നീ ഈ മഴയെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചിരുന്നുവോ????? ഇല്ലെങ്കിൽ നീ ഇനി സ്നേഹിക്കാൻ വിധിക്കപ്പെട്ടവൾ ആകും…കാരണം ഇ മഴത്തുള്ളികൾ എൻറെ കണ്ണുനീരാണ്……സ്നേഹിക്കുക നീ……….. മതിവരുവോളം…………………..”